govind

കാസർകോട്: അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് ദമ്പതികൾ തത്ക്ഷണം മരിച്ചു. മുള്ളേരിയ എ.എം കോംപ്ലക്‌സിൽ ബാർബർ ഷോപ്പ് നടത്തുന്ന ഗോവിന്ദ രാജ് (52), ഭാര്യ ഉമ (43) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദരാജ് വർഷങ്ങളായി കാടകത്താണ് താമസം. ഇന്നലെ രാവിലെ 11 ന് കാടകം പതിമ്മൂന്നാം മൈലിലായിരുന്നു അപകടം. ഗോവിന്ദരാജും ഭാര്യയും സഞ്ചരിച്ച ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു.

കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് സംശയം. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: സെന്തിൽ കുമാർ, ശർമിള, ശരത് കുമാർ (ഇരുവരും വിദ്യാർത്ഥികൾ).