കാസർകോട് : കോട്ടിക്കുളം റെയിൽവേ സ്റ്റേഷനോട് അധികൃതർ പതിറ്റാണ്ടുകളായി തുടർന്നുവരുന്ന അവഗണനയ്‌ക്കെതിരെ തുടർ പ്രക്ഷോഭംം ഏറ്റെടുക്കുമെന്ന് പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര കരിപ്പോടി പ്രാദേശിക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിന്റ മുന്നോടിയായി10 ന് പാലക്കുന്ന് ടൗണിൽ ഏകദിന സൂചനാ ഉപവാസം നടത്തും. രാവിലെ 9 ന് കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പാലക്കുന്നിലെ നിരാഹാര പന്തലിലേക്ക് പ്രതിഷേധ ജാഥ പുറപ്പെടും. 9.30 ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉപവാസ സമരം ഉദ്‌ഘാടനം ചെയ്യും. കെ. കുഞ്ഞിരാമൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
വൈകിട്ട് 4 .30ന് പാലക്കുന്ന് ക്ഷേത്ര പൂജാരിയും സ്ഥാനികരും ഉപവാസമനുഷ്ഠിക്കുന്നവർക്ക് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിക്കും. വാർത്താസമ്മേളനത്തിൽ .ആർ.സുരേഷ് കുമാർ, കെ.വി. സുരേഷ്, പാലക്കുന്നിൽ കുട്ടി, ജയാനന്ദൻ പാലക്കുന്ന് എന്നിവർ പങ്കെടുത്തു.