കാഞ്ഞങ്ങാട്: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 21ന് കാസർകോട്ട് നടക്കും. ജില്ലാ സമ്മേളനത്തിനു മുന്നോടിയായി മേഖലാ സമ്മേളനങ്ങൾ പൂർത്തിയായി.

ജില്ലാ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി കേബിൾ ഓപ്പറേറ്റർമാർക്കായി ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു. ചെമ്മട്ടംവയലിലെ കെ.എസ്.ബി.സി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരം സ്പെഷൽ ബ്രാഞ്ച് സി.ഐ. സി കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സി.ഒ.എ ജില്ലാ പ്രസിഡന്റ് എം. മനോജ് കുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം നാരായണൻ, ജില്ലാ സെക്രട്ടറി എം. ലോഹിതാക്ഷൻ, സി.സി.എൻ ചെയർമാൻ കെ. പ്രദീപ് കുമാർ, കെ. രഘുനാഥ്, ഗിരീഷ് കുമാർ, സി.സി.എൻ എം.ഡി. ടി.വി മോഹനൻ, സദാശിവ കിണി, വിനോദ്, പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു. വിജയികൾക്ക് എം. ലോഹിതാക്ഷനും വി.വി. സുധീഷ് കുമാറും ചേർന്ന് ഉപഹാരം കൈമാറി. മജീഷ്, ഷൈജു ടീം ജേതാക്കളായി. മനോജ് കുമാറും സുധീരനുമാണ് റണ്ണേഴ്സ് അപ്പ്.