നീലേശ്വരം: ദേശീയ സീനിയർ വനിത വോളിബാൾ കിരീടം നേടിയ കേരള ടീമിന്റെ ക്യാപ്ടനായ അഞ്ജു ബാലകൃഷ്ണനും ടീമംഗമായ ആൽവിൻ തോമസിനും റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകി. മുൻ എം.പി പി. കരുണാകരൻ, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല, നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി. ഹബീബ് റഹ്മാൻ, ജില്ല വോളിബാൾ അസോസിയേഷൻ സെക്രട്ടറി ജയൻ വെള്ളിക്കോത്ത്, പാറക്കോൽ രാജൻ എന്നിവർ സംബന്ധിച്ചു.
തുടർന്ന് അഞ്ജു ബാലകൃഷ്ണന്റെ സ്വന്തംനാടായ നെല്ലിയടുക്കത്ത് ചേർന്ന പൊതുയോഗം പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല അദ്ധ്യക്ഷത വഹിച്ചു. വി. ബാലകൃഷ്ണൻ, ടി.കെ. രവി, പി. ചന്ദ്രൻ, ഷൈജമ്മ ബെന്നി, പി. പ്രഭാകരൻ, വി.വി. വിജയ മോഹനൻ, എൻ.കെ. ഭാസ്‌കരൻ, റോയ് മാത്യു എന്നിവർ സംസാരിച്ചു.

ദേശീയ സീനിയർ വനിത വോളിബോൾ ചാമ്പ്യൻഷിപ്പ് നേടിയ ടീം ക്യാ്ര്രപൻ അഞ്ചു ബാലകൃഷ്ണൻ, ആൽവിൻ തോമസ് എന്നിവർക്ക് റെയിൽവെ സ്റ്റേഷനിൽ നൽകിയ സ്വീകരണം