പരീക്ഷകൾ പുനഃക്രമീകരിച്ചു
നാളെ നടത്താനിരുന്ന പരീക്ഷകൾ പുനഃക്രമീകരിച്ചു
1. ഏഴാം സെമസ്റ്റർ ബി. ടെക് : ജനു. 13
2. പാർട്ട് രണ്ടാം സെമസ്റ്റർ എം. എസ് സി മെഡിക്കൽ മൈക്രോബയോളജി/ബയോകെമിസ്റ്റ്രി : ജനു. 15
3. എട്ടാം സെമസ്റ്റർ ബി. എ. എൽ എൽ. ബി: ജനു. 16. പരീക്ഷാകേന്ദ്രങ്ങളിലും സമയക്രമത്തിലും മാറ്റമില്ല.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബിരുദ (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബർ 2019), അഞ്ചും മൂന്നും സെമസ്റ്റർ ബി. എസ്‌സി ഓണേഴ്‌സ് ഇൻ മാത്തമാറ്റിക്‌സ് (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബർ 2019), രണ്ടാം സെമസ്റ്റർ ബി. എ. ഇംഗ്ലീഷ്/ഫംഗ്ഷണൽ ഇംഗ്ലീഷ് (സപ്ലിമെന്ററി 2013ഉം അതിനു മുൻപുമുള്ള പ്രവേശനം ഏപ്രിൽ 2019) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. പുനഃപരിശോധനയ്‌ക്കും സൂക്ഷ്മപരിശോധനയ്‌ക്കും പകർപ്പിനുമുള്ള ഓൺലൈൻ അപേക്ഷകൾ 18ന് വൈകിട്ട് 5 മണി വരെ സമർപ്പിക്കാം.