കാഞ്ഞങ്ങാട്: നഗരസഭ 2020-21 ജനകീയാസൂത്രണവാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ടൗൺ ഹാളിൽ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. ഏപ്രിൽ ഒന്നു മുതൽ പദ്ധതി നിർവഹണം ആരംഭിക്കുന്നതിന്റെ ഭാഗമായി 2019- 20 വർഷത്തെ പദ്ധതി നിർവഹണ മാനദണ്ഡമനുസരിച്ചാണ് പദ്ധതികൾക്ക് രൂപം നൽകുന്നതെന്നും കഴിഞ്ഞകാല പ്രളയ ദുരന്തങ്ങൾക്കനുസരിച്ച് ദുരന്തനിവാരണ സേനയ്ക്കും ജൈവവൈവിധ്യ പരിപാലനത്തിനുമായി പ്രത്യേകം വികസന സെമിനാറുകൾ സംഘടിപ്പിച്ച് പദ്ധതി രൂപീകരണം ത്വരിതപ്പെടുത്തുമെന്നും ചെയർമാൻ പറഞ്ഞു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗംഗാ രാധാകൃഷ്ണൻ, എം.പി ജാഫർ, ടി.വി ഭാഗീരഥി, മഹമൂദ് മുറിയനാവി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എം.കെ ഗിരിഷ് സ്വാഗതവും ടി.വി രാജേഷ് നന്ദിയും പറഞ്ഞു.