കാസർകോട്: ദേശീയ പണിമുടക്കിന്റെ ഭാഗമായി സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർഗനൈസേഷൻ (സെറ്റോ ) കാസർകോട് താലൂക്ക് കമ്മിറ്റി പുതിയ ബസ് സ്റ്റാൻഡ് ഒപ്പുമര ചുവട്ടിൽ സംഘടിപ്പിച്ച വിശദീകരണ യോഗം ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെറ്റോ താലൂക്ക് കമ്മിറ്റി ചെയർമാൻ എ. ഗിരീഷ് കുമാർ അധ്യക്ഷ വഹിച്ചു. നേതാക്കളായ പി.വി. രമേശൻ, കുഞ്ഞിക്കണ്ണൻ കരിച്ചേരി വി. ദാമോദരൻ, കൊളത്തൂർ നാരായണൻ, ഇ. മീന കുമാരി, കെ.സി. സുജിത് കുമാർ, കെ.എം. ജയപ്രകാശ്, ലോകേഷ് എം. ആചാര്യ, പി. വത്സല, എ.ടി. ശശി, ശശി കമ്പല്ലൂർ, എ. രാധകൃഷ്ണൻ, എം.ബി. ജയ പ്രകാശ്, എം. ശ്രീനിവാസൻ, വി.ടി.പി. രാജേഷ്, എം. മാധവൻ നമ്പ്യാർ, കെ. അശോകൻ, കെ.വി. വിജയൻ തുടങ്ങിയവർ സംബന്ധിച്ചു. സെറ്റോ താലൂക്ക് കൺവീനർ കെ.ഒ. രാജീവൻ സ്വാഗതം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി: ബഹുജന

പ്രക്ഷോഭത്തിന് സർവ്വകക്ഷി തീരുമാനം
കാഞ്ഞങ്ങാട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ റാലിയടക്കം ബഹുജന പ്രക്ഷോഭങ്ങൾ നടത്തുവാൻ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ നേതൃത്വത്തിൽ ടൗൺ ഹാളിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു. യോഗം നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് പി ദാ മോദരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കാഞ്ഞങ്ങാട് യത്തീംഖാന പ്രസിഡന്റ് സി കുഞ്ഞബ്ദുല്ല ഹാജി പാലക്കി, കണ്ണൂർ സർവകശാല മുൻ വി.സി ഡോ.ഖാദർ മാങ്ങാട്, പരിസ്ഥിതി പ്രവർത്തകൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഫാദർ റവ. തോമസ് കുറ്റിയാട്ടിൽ വിവിധ മത സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ നേതൃത്വത്തിൽ ടൗൺ ഹാളിൽ ചേർന്ന സർവകക്ഷിയോഗം നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്യുന്നു