മാഹി : സി. പി. എം, ബി. ജെ. പി സംഘർഷം നിലനിൽക്കുന്ന അഴിയൂർ മേഖലയിൽ വ്യാപകഅക്രമം. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. ഞായറാഴ്ച ആറരയോടെയാണ് സംഭവത്തിനു തുടക്കം. ബി. ജെ. പി സംസ്ഥാന സമിതി അംഗം പി.എം. അശോകൻ പാർട്ടി അഴിയൂർ പഞ്ചായത്ത് സെക്രട്ടറി കിഴക്കേ പറമ്പത്ത് ജിനേഷ്,ബന്ധുക്കളും പാർട്ടി പ്രവർത്തകരുമായ കിഴക്കേ പറമ്പത്ത് ചന്ദ്രൻ, കൃഷ്ണാലയത്തിൽ (പറമ്പത്ത്) പി. കെ. പവിത്രൻ, മെഴുക്കണ്ടി മോഹനൻ എന്നിവരുടെ വീടുകളാണ് അക്രമത്തിൽ തകർന്നത്. അക്രമത്തിൽ പരിക്കേറ്റ ജിനേഷിന്റെ 'അമ്മ പ്രസന്ന (60 )യെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമ സംഭവങ്ങൾക്ക് തുടർച്ചയായി സി. പി. എം അഴിയൂർ ലോക്കൽ കമ്മിറ്റി അംഗം വാണിയത്ത് ജയരാജന്റെയും പാർട്ടി ലോക്കൽ സെക്രട്ടറി എം.പി ബാബുവിന്റയും വീടിന്റെ വാതിലും ജനൽ ചില്ലുകളും തകർത്തു. സി.പി.എം കുഞ്ഞിപ്പള്ളി ബ്രാഞ്ച് ഓഫീസിനു നേരെ ബോബാക്രമണം നടന്നു വിട്ടു മുറ്റത്തു നിറുത്തിയിട്ട വാഹനവും തകർത്തു .

അക്രമത്തിന് പിന്നിൽ സി പി എം സംഘങ്ങളാണെന്ന് ബി ജെ പി അഴിയൂർ പഞ്ചായത്ത് നേതൃത്വം ആരോപിച്ചു. സി പി എം നേതാവ് ജയരാജന്റെ വീട് തകർത്തതിനു പിന്നിൽ ബി ജെ പി സംഘങ്ങളാണെന്ന് സി പി എം ആരോപിച്ചു. ചോമ്പാൽ സി ഐ ടി പി സുമേഷിന്റെ നേതൃത്വത്തിൽ പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. സംഭവ സ്ഥലം സി.പി.എം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി പി ബിനീഷ്,യു.ഡി. എഫ് അഴിയൂർ മണ്ഡലം നേതാക്കളായ സി കെ വിശ്വനാഥൻ, പ്രദീപ് ചോമ്പാല,പി.ബാബുരാജ് വി.കെ അനിൽ കുമാർ , ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ .അനിൽകുമാർ എന്നിവർ സന്ദർശിച്ചു


അടിച്ചു തകർത്ത ബി.ജെ. പി കാരൻ കിഴക്കേപറമ്പത്ത് ഹരിദാസന്റെ വീട്. 2 സി.പി.എംകാരൻ എം.പി ബാബുവിന്റ വീട്