പയ്യന്നൂർ: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡി. വൈ. എഫ്. ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി യൂത്ത് മാർച്ച് സംഘടിപ്പിച്ചു രാമന്തളി വടക്കുമ്പാട്ടു നിന്ന് ആരംഭിച്ച മാർച്ച് സി. പി. എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ ടി ഐ മധുസൂദനൻ ബ്ലോക്ക് സെക്രട്ടറി ജി ലിജിത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
സി. പി. എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ഏരിയ സെക്രട്ടറി കെ പി മധുഅദ്ധ്യക്ഷത വഹിച്ചു.