ഇരിട്ടി : ആറളം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ തിരിച്ചറിയൽ കാർഡ് വൈകുന്നതിൽ പ്രതിഷേധിച്ച് സണ്ണി ജോസഫ് എം.എൽ എ ബാങ്കിനുള്ളിൽ കുത്തിയിരിപ്പ് സമരം നടത്തി. ശനിയാഴ്ച ആറളംസ്‌കൂളിൽ നടക്കുന്ന ബാങ്ക് തിരെഞ്ഞടുപ്പിലെ തിരിച്ചറിയൽ കാർഡ് കൈപ്പറ്റുന്നത്തിന് ഇനിരണ്ട് ദിവസമാണുള്ളത്. കാർഡ് വാങ്ങാനും അപേക്ഷ നൽകാനും എത്തുന്നവരോട് വിവിധ കാരണങ്ങൾ പറഞ്ഞ് ബാങ്ക് സെക്രട്ടറി മടക്കുന്നത്തായി പരാതി ഉയർന്നതിനെ തുടർന്നാണ് എം.എൽ എ ബാങ്കിൽ എത്തിയത്.
ആറളം പൊലീസ് അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ലഭിച്ച ഉറപ്പിൽ സമരം അവസാനിച്ചു. യു. ഡി. എഫ് ഭരിച്ചിരുന്ന ബാങ്ക് ഇപ്പോൾ അഡ്മിനിസ്‌ട്രേറ്റിവ് ഭരണത്തിനു കീഴിലാണ്.