കണ്ണൂർ: ഓൾ കേരള സീമെൻസ് അസോസിയേഷൻ മൂന്നാം സംസ്ഥാന സമ്മേളനം 11 ന് ചേമ്പർ ഹാളിൽ നടക്കും. രാവിലെ പത്തിന് പ്രതിനിധി സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് രണ്ടിന് നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അവശരും അശരണരുമായ 60 കഴിഞ്ഞ കപ്പൽ ജീവനക്കാരായ വിരമിച്ച സീമെൻമാർക്ക് സാമൂഹിക സുരക്ഷ നൽകില്ലെന്ന നിലപാട് മാറ്റി കേരള മാരിടൈം ബോർഡ് അനുകൂല നിലപാട് സ്വീകരിക്കണമെന്ന വിഷയം സമ്മേളനം ചർച്ച ചെയ്യും. സമ്മേളനത്തിൽ അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സലീം പറമ്പത്ത്, ടി.ടി.ഭാസ്‌കരൻ, ഇഫ്ത്തികാർ അഹമ്മദ്, ഇ .ഹരീന്ദ്രൻ എന്നിവർ സംബന്ധിച്ചു.