കാഞ്ഞങ്ങാട്: സംയുക്ത ജമാ അത്തിന്റെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സർവ്വകക്ഷി ബഹുജനറാലിയുടെ വിജയത്തിനായി മെട്രൊ മുഹമ്മദ് ഹാജി ചെയർമാനും ഡോ. സി. ബാലൻ ജനറൽ കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. മന്ത്രി ഇ. ചന്ദ്രശേഖരൻ, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, ചെയർമാൻ വി. വി. രമേശൻ, പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരൻ, അഡ്വ. സി.കെ ശ്രീധരൻ, ഫാദർ ജോസ് കുറ്റിയാട്ട് എന്നിവർ രക്ഷാധികാരികളാണ്. എ.വി രാമകൃഷ്ണൻ ട്രഷററും ബഷീർ വെള്ളിക്കോത്ത് ഓർഗനൈസിംഗ് കൺവീനറുമാണ്.