നീലേശ്വരം: പള്ളിക്കര തോക്ക് കേസിൽ പൊലീസിന്റെ മർദ്ദനത്തിനിരയായ കരുവച്ചേരിയിലെ റിട്ട. മ്യഗസംരക്ഷണ വകുപ്പ് ജീവനക്കാരൻ പുതിയപുരയിൽ ടി. അമ്പൂഞ്ഞി (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷീന, റീന, ഷിജു (കുവൈറ്റ്). മരുമക്കൾ: ശശി (കെ.എസ്.ഇ.ബി), പവിത്രൻ (എക്സ് മിലിട്ടറി), വിജിത (കരുവളം). സഹോദരങ്ങൾ: പാഞ്ചുഅമ്മ, കരുണാകരൻ (റിട്ട. സർവേ ഡിപ്പാർട്ട്മെന്റ്), പരേതരായ അമ്പാടി, കുഞ്ഞു മാണിക്കം, പാറ്റ, കറുത്തുഞ്ഞി, കുഞ്ഞിരാമൻ.