കണ്ണൂർ: പണിമുടക്ക് ദിനത്തിൽ കനിവ് 108 ആംബുലൻസിൽ യുവതിക്ക് പ്രസവം.

പേരാവൂർ എടത്തൊട്ടി സ്വദേശിനി അമൃത വൈശാഖാണ് ഇന്നലെ ഉച്ചയോടെ കൂത്തുപറമ്പ് മാനന്തേരിയിൽ വെച്ച് പെൺകുഞ്ഞിന് ജന്മം നൽകിയത്.

പ്രസവവേദനയെത്തുടർന്ന് ഓട്ടോറിക്ഷയിൽ കോളയാട് നിന്ന് തലശ്ശേരിയിലെ ആശുപത്രിയിലേക്കു പോകുന്നതിനിടെ വേദന കലശലാകുകയും , ആരോഗ്യ വകുപ്പിന് കീഴിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കനിവ് 108 ആംബുലൻസിനെ വിളിക്കുകയുമായിരുന്നു. മിനുട്ടുകൾക്കകം ആംബുലൻസെത്തി.

യാത്രാമദ്ധ്യേ യുവതി പ്രസവിച്ചു.പേരാവൂർ താലൂക്ക് ആശുപത്രിയിലെ കനിവ്108 ആംബുലൻസും ഇ.എം.ടി ഹണി മോളും പൈലറ്റ് ധനേഷ് കുനിത്തലയുമാണ് പണിമുടക്ക് ദിനത്തിൽ രക്ഷകരായത് .

യുവതിയെയും കുഞ്ഞിനേയും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച്

പരിചരണം നൽകി.