കണ്ണൂർ:എക്സൈസ് സംഘത്തെ അക്രമിക്കാൻ ശ്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മദ്യവിൽപ്പനക്കാരനെ എക്സൈസ് സംഘം സാഹസികമായിപിടികൂടി .കല്ലുവയൽ കരവൂർ സ്വദേശി കല്ലിൽ വീട്ടിൽ കെ.അശോകനെയാണ് മട്ടന്നൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷ് അറസ്റ്റ് ചെയ്തത്.പൊതുപണിമുടക്കിനോടനുബന്ധിച്ച് വിൽപനയ്‌ക്കായി സൂക്ഷിച്ച 20 കുപ്പി മദ്യവും ഇയാളിൽ നിന്ന് കണ്ടെടുത്തു.എക്സൈസ് സംഘം എത്തുമ്പോൾ ഇയാൾ മദ്യ വിൽപന നടത്തുകയാരുന്നു.നിരവധി അബ്കാരി കേസുകളിൽ ഇയാൾ പ്രതിയാണ്. പ്രിവന്റീവ് ഓഫീസർമാരായ എം.കെ.സന്തോഷ്, കെ.പി.പ്രമോദ്, കെ.ഉമ്മർ,സിവിൽ എക്സൈസ് ഓഫീസർമാരായ മധു പുത്തൻപറമ്പിൽ,ബെൻഹർ കോട്ടത്തുവളപ്പിൽ, ഡ്രൈവർ കെ.പി.സുനിൽ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.