തളിപ്പറമ്പ്: വ്യാജ ദിനേശ് ബീഡി കേസിൽ ഒളിവിൽ പോയ തമിഴ്‌നാട് സ്വദേശിയെ തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. തമിഴ്‌നാട് വിരുദുനഗർ, തിരുത്തങ്കൽ മുരുകൻ കോളനി പള്ളിപ്പട്ടി റോഡിൽ ആർ.മുരുകയ്യനാണ് (61) ശിവകാശിയിൽ അറസ്റ്റിലായത്.
കഴിഞ്ഞ ആറ് മാസക്കാലമായി ഇയാളെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇന്നലെ ശിവകാശിയിലെത്തിയതായി സൂചന ലഭിച്ചതനുസരിച്ചാണ് പൊലീസ് എത്തിയത്. തളിപ്പറമ്പ് എസ് .ഐ കെ. പി. ഷൈൻ, ക്രൈം സ്‌ക്വാഡിലെ സീനിയർ സി.പി.ഒ മാരായ സുരേഷ് കക്കറ, ടി.കെ.ഗിരീഷ് , തളിപ്പറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ വിനയൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
മുഖ്യപ്രതിയായ. കുന്നരുവിലെ ലെ വള്ളുവക്കണ്ടി രാജീവ് (55)ഇയാളുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ പ്രവർത്തിച്ചിരുന്ന ഗോഡൗണിൽ നിന്ന് അഞ്ചു ലക്ഷത്തിലേറെ വ്യാജ ദിനേശ് ബീഡി ലെബലുകളും ലക്ഷക്കണക്കിന്
ബീഡിയും ഗോഡൗണിൽനിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. ഇത് എത്തിച്ച് നൽകിയത് പിടിയിലായ മുരുകനാണ് വ്യാജബീഡിക്കേസിൽ അഞ്ച് പേർ നേരത്തെ അറസ്റ്റിലായിരുന്നു.