തലശ്ശേരി: പൊന്ന്യം കുണ്ടുചിറയിലെ പരേതരായ നാണു അടിയോടിയുടെയും കുന്നുമ്മൽ ലക്ഷ്മി അമ്മയുടെയും മകൻ കെ. പ്രകാശൻ (45) നിര്യാതനായി. പൊന്ന്യം കൊട്ടാരം ദേവസ്ഥാനം ആഘോഷ കമ്മിറ്റി സെക്രട്ടറിയും പൊന്ന്യം കുണ്ടുചിറ കോൺഗ്രസ്സ് ബൂത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്നു. ഭാര്യ: ഷീന. മകൾ: കീർത്തന (തിരുവങ്ങാട് ഗേൾസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി). സഹോദരങ്ങൾ: പ്രേമൻ, പ്രദീപൻ, പരേതയായ പ്രേമ. സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക്.