ഉദുമ: പള്ളിക്കരയിൽ ലക്ഷങ്ങളുടെ ഇടപാട് നടത്തിയിരുന്ന വൻ ചൂതാട്ട കേന്ദ്രം തകർത്ത് പൊലീസ് നിരവധി പേരെ പിടികൂടി. ബേക്കൽ എസ്.ഐ പി അജിത് കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ പള്ളിക്കര കുറിച്ചിക്കുന്നിലെ ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് നടത്തി 12 പേരെയാണ് അറസ്റ്റുചെയ്തത്. കളിക്കളത്തിൽ നിന്ന് 1,22,000 രൂപയും കളിക്കാൻ ഉപയോഗിച്ച സാമഗ്രികളും പിടിച്ചെടുത്തു. ഗംഗാധരൻ, പ്രജിത്ത് കുമാർ, ശ്രീജിത്ത് റോജൻ, കുഞ്ഞികൃഷ്ണൻ, സുമേഷ്, വിനീത് അനൂപ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.