കാഞ്ഞങ്ങാട്: അരയി നൂഞ്ഞിയിൽ ഗണപതിയാർ ക്ഷേത്ര നിർമ്മാണ പ്രവർത്തനത്തിനിടയിൽ കാലപ്പഴക്കം ചെന്ന മണിക്കിണർ കണ്ടെത്തി. സംഭവമറിഞ്ഞ് നിരവധിപേർ ക്ഷേത്രത്തിലെത്തി. നേരത്തെ നടത്തിയ സ്വർണ്ണപ്രശ്‌നത്തിൽ 600 വർഷങ്ങൾക്കു അപ്പുറം ഇവിടെ ഒരു ഗണപതി ക്ഷേത്രം നിലനിന്നിരുന്നതായി സൂചിപ്പിച്ചിരുന്നു.
കെ.യു. ദാമോദര തന്ത്രി (മുഖ്യരക്ഷാധികാരി), എം. ബൽരാജ് നായിക്, മധു ആലത്തടി, വിദ്യാധരൻ കാട്ടൂർ (രക്ഷാധികാരികൾ), കെ. വേണുഗോപാലൻ നമ്പ്യാർ (ചെയർമാൻ), വി.. ഗോപി (വർക്കിംഗ് ചെയർമാൻ), പി. ലോഹിതാക്ഷൻ (ജനറൽ കൺവീനർ), എം. രാജേന്ദ്രൻ നായർ (ട്രഷറർ) എന്നിവർ ഭാരവാഹികളായുള്ള കമ്മിറ്റിയാണ് പുനർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.