കാഞ്ഞങ്ങാട്: നഗരസഭ ചെയർമാൻ വി.വി രമേശനെ കൗൺസിൽ ഹാളിൽ കൈയേറ്റം ചെയ്ത സംഭവത്തിൽ ലീഗ് കൗൺസിലർമാർക്ക് കോടതി പിരിയും വരെ തടവും 2500 രൂപ വീതം പിഴയും ശിക്ഷ. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. ജാഫർ, കൗൺസിലർമാരായ കെ. മുഹമ്മദ് കുഞ്ഞി, ഖദീജ ഹമീദ് എന്നിവരെയാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ശിക്ഷിച്ചത്. കൗൺസിലർമാർ കോടതിയിൽ കുറ്റസമ്മതം നടത്തുകയായിരുന്നു.