കാസർകോട്: മുംബയ്-എറണാകുളം തുരന്തോ എക്‌സ്‌പ്രസിന് നേരെ ഉപ്പളയിൽ കല്ലെറിഞ്ഞ സംഭവത്തിൽ റെയിൽവേ സംരക്ഷണ സേന അന്വേഷണം തുടങ്ങി. കഴിഞ്ഞ പണിമുടക്കു ദിവസം ഉച്ചയോടെ ട്രെയിൻ ഉപ്പളയിൽ എത്തിയപ്പോൾ പാളത്തിന് കുറച്ചകലെ മറഞ്ഞുനിന്ന സംഘം കല്ലെറിയുകയായിരുന്നു. ഉപ്പളയിൽ സ്റ്റോപ്പില്ലാത്തതിനാൽ വണ്ടി നിർത്തിയില്ല. കല്ലെറിഞ്ഞ ശേഷം ചിലർ ഓടി പോകുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ട്രെയിൻ കാസർകോട്ടെത്തിയപ്പോൾ പൈലറ്റ് ആർ.പി.എഫിന് പരാതി നൽകുകയായിരുന്നു.