മട്ടന്നൂർ: ദേശീയ പണിമുടക്കിന് ഭാഗമായി ടൗണിൽ വാഹനം തടയുന്നത് ശ്രദ്ധയിൽപ്പെട്ട എസ്ഐ തടയാൻ ശ്രമിക്കവെ സമരക്കാർ അക്രമിച്ചതായി പരാതിയെ തുടർന്ന് 20 പേർക്കെതിരെ കേസെടുത്തു.എ എസ് ഐ ആനന്ദിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനുമാണ് കേസ്. പണിമുടക്ക് ദിവസം ടൗണിന് സമീപം വാഹനം തടയുന്നത് കണ്ട ഉടനെ ഇടപെടുകയും സമരക്കാരെ നീക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടയിൽ വാക്കുതർക്കവും ഉന്തും തള്ളുമായി. കണ്ടാലറിയുന്ന 20 പേർക്കെതിരെ കേസെടുത്ത് പൊലിസ് അന്വേഷണം ആരംഭിച്ചു