തളിപ്പറമ്പ്: വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയായാകാത്ത പട്ടികജാതിയിൽപ്പെട്ട പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മദ്ധ്യവയസ്‌കൻ അറസ്റ്റിൽ.
കാഞ്ഞിരങ്ങാട്ടെ തങ്കച്ചനെയാണ് (60) തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ.രത്‌നകുമാർ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് തങ്കച്ചനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരവും പട്ടികജാതി പീഡന നിയമപ്രകാരവും കേസെടുത്തു.