മാഹി: ഇടയിൽ പീടികയിൽ അവശനിലയിൽ കണ്ടെത്തിയ വൃദ്ധക്ക് ബീറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തുണയായി. നിരാലംബയായ മീത്തിൽ നാണിയമ്മയുടെ ദുരവസ്ഥയറിഞ്ഞ് പുതുച്ചേരിയിലുള്ള അവരുടെ സഹോദരിയുമായി ബന്ധപ്പെട്ടെങ്കിലും പ്രയോജനമില്ലാതെ വന്നപ്പോഴാണ് പൊലീസുകാർ ഇടപെട്ടത്.
ജീവകാരുണ്യ പ്രവർത്തകയായ കെ.ഇ.സുലോചന മുഖാന്തിരം ഇവരെ കുട്ടിമാക്കൂൽ സ്‌നേഹവീട് അഭയകേന്ദ്രത്തിലെത്തിച്ചു. രാജേഷ് കുമാർ, ദീപേഷ് ദിവാകരൻ, സതീശൻ തുടങ്ങിയ പൊലീസുകാരാണ് കാരുണ്യത്തിന്റെ മാതൃക തീർത്തത്.
ചിത്രവിവരണം: നാണിയമ്മക്കൊപ്പം കൈതാങ്ങായി കെ.ഇ.സലോചനയും പോലീസുകാരും.