വെള്ളരിക്കുണ്ട്: എളേരിത്തട്ട് കുണ്ടുപൊയിൽ കുറുവാടൻ കുഞ്ഞിരാമൻ നായർ (83) നിര്യാതനായി. ഭാര്യ കെ. ജാനകി (ചെറുവത്തൂർ). മക്കൾ: കെ. ശശി (സീനിയർ സൂപ്രണ്ട് കണ്ണൂർ ആർ.ടി.ഒ ഓഫീസ്), കെ. കരുണാകരൻ (എ.യു.പി.എസ് നെല്ലിയടുക്കം), കെ. കമലാക്ഷി (കടുമേനി), കെ. ഗൗരി (കരിവെള്ളൂർ). മരുമക്കൾ: എൻ.കെ. രാഘവൻ (ചെറുപുഴ പോസ്റ്റ് ഓഫീസ്), രവീന്ദ്രൻ (പെരളം വില്ലേജ് ഓഫീസ് ) എം. ഷോണി (തലയടുക്കം) തനൂജ (വരക്കാട് ഹൈസ്കൂൾ). സഹോദരങ്ങൾ: രാഘവൻ മുഴക്കോം, ഭാസ്കരൻ മുഴക്കോം, ലക്ഷ്മിക്കുട്ടി മുഴക്കോം, ശാന്ത കാഞ്ഞങ്ങാട്. സംസ്കാരം ഇന്നുരാവിലെ 9.30 ന് വീട്ടുവളപ്പിൽ.