കണ്ണൂർ: ഷോട്ടോകാൻ കരാട്ടെ അസോസിയേഷൻ നാലാം വാർഷികവും ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പും നാളെ കണ്ണൂർ ജൂബിലി ഹാളിൽ നടക്കും. രാവിലെ 9.30ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഇന്നു രാവിലെ ഒൻപതിന് ഷോട്ടോകാൻ കരാട്ടെ അദ്ധ്യാപകർക്ക് ഏകദിന റഫറി ക്ലാസ് ഏഷ്യൻ കരാട്ടെ ജഡ്ജ് സെൻസായി വിനോദ് മാത്യു പരിശീലനം നൽകും. ഏഴു ക്ലബുകളിൽ നിന്നായി മുന്നൂറോളം കുട്ടികൾ പങ്കെടുക്കും. കത്ത, ടിംകത്ത, ഫൈറ്റിംഗ് എന്നീ ഇനങ്ങളിലാണ് മത്സരം. ഏറ്റവും പ്രായം കുറഞ്ഞ ഒരു ആൺകുട്ടിക്കും ഒരു പെൺകുട്ടിക്കും മുണ്ടയാടൻ കോറോത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ പാലക്കൽ രോഹിണി മെമ്മോറിയൽ ട്രോഫികൾ സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ പി. ദിനേശ്കുമാർ, കെ. സുരേന്ദ്രൻ, സജി കരിക്കൻ, പി. സുകുമാരൻ എന്നിവർ സംബന്ധിച്ചു.