പള്ളിക്കര: സംസ്ഥാന കോ-ഓപ്പറേറ്റീവ് ബാങ്ക് പള്ളിക്കര ശാഖ യൂത്ത് ലെവൽ കസ്റ്റമേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. പള്ളിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്ഥാന സഹകരണ ബാങ്ക് ജില്ലാ ജനറൽ മാനേജർ എ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.എസ്. അബ്ദുൾ സത്താർ തൊട്ടി അധ്യക്ഷനായി. സി. രാഹുൽ, ഷക്കീല, എം.ടി. കൃഷ്ണകുമാർ, വി.കെ. പ്രിയ, ഗൗരി ഭായി, ഇ. കലാരഞ്ജിനി, കെ. ബിഗാഷ്, വി. ഹരിദാസ്, വി.സി. പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് കൃഷി ഓഫീസർ പ്രവീൺ കുമാർ ക്ലാസ് എടുത്തു.