കണ്ണൂർ: വ്യാപാരിയെ കടയിൽ കയറി മർദ്ദിച്ചെന്ന കേസിൽ കെട്ടിട ഉടമയ്‌ക്ക് പിഴയും തടവും. പാപ്പിനിശേരി അരോളിയിലെ വ്യാപാരി ബാലകൃഷ്ണനെ (52) കടയിൽ കയറി മർദ്ദിച്ചെന്ന പരാതിയിൽ കെട്ടിട ഉടമ കീച്ചേരിയിലെ മുകുന്ദനെ (68)യാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് (രണ്ട് ) കോടതി ആയിരം രൂപ പിഴയടയ്ക്കാനും ഒരു മാസം തടവിനും ശിക്ഷിച്ചത്. മുകുന്ദന്റെ ഉടമസ്ഥതയിലുള്ള കടമുറിയിൽ കച്ചവടം നടത്തുന്ന ബാലകൃഷ്ണനോട് കടമുറി ഒഴിയണമെന്നാവശ്യപ്പെട്ട് കടയിൽ കയറി മർദ്ദിച്ചെന്നാണ് കേസ്. 2013 സെപ്റ്റംബർ17നാണ് കേസിനാസ്പദമായ സംഭവം.