നീലേശ്വരം: കർണ്ണാടക ഫിസിഷ്യൻസ് ഓഫ് ഇന്ത്യയുടെ മികച്ച സേവനത്തിനുള്ള അവാർഡ് ലഭിച്ച ഡോ. എൻ.ആർ. റാവുവിനെ പേരോൽ ഗ്രാമിക റസിഡന്റ്‌സ് അസോസിയേഷൻ ആദരിച്ചു. പേരോൽ ഗോപാലകൃഷ്ണ ക്ഷേത്രം സ്ഥാപകാംഗമായ റാവുവിനെ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ എൻ. മഹേന്ദ്ര പ്രതാപ് പൊന്നാടയണിയിച്ചു. പി. സുകുമാരൻ നായർ, കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

ബല്ല ഈസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അനുമോദനവും
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിക്കുന്നു

ഖുർആൻ വിജ്ഞാന സംഗമം

നീലേശ്വരം: കെ.എൻ.എം. നീലേശ്വരം സലഫി ജുമാ മസ്ജിദിന്റെ അഭിമുഖ്യത്തിൽ നാളെ ഏകദിന ഖുർആൻ വിജ്ഞാന സംഗമം സംഘടിപ്പിക്കും. രാവിലെ 9 ന് കരുവാച്ചേരി ഹൈവേ പള്ളിക്ക് സമീപമുള്ള തൗഹീദ് നഗറിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും. എം.എം അക്ബർ മുഖ്യ പ്രഭാഷണം നടത്തും. അബ്ദുൾ വഹാബ് ആലപ്പുഴ, അബ്ദുൾ ജലീൽ പള്ളുരുത്തി, ഷമീമ ഇസ്ലാഹിയ്യ, ഷാഹിദ് മുസ്ലീം ഫാറൂഖി എന്നിവർ പ്രഭാഷണം നടത്തും. ഭാരവാഹികളായ ഡോ.കെ.പി. അഹമ്മദ്, അബ്ദുൾ ജലീൽ പള്ളുരുത്തി, എൻ.ഐ. ഹൈദരലി, ഇ.എം. ഷെരീഫ്, ടി. മുഹമ്മദ് കുഞ്ഞി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

2018​-19 വർഷത്തെ ജില്ലയിലെ മികച്ച ജൈവ പച്ചക്കറി കർഷകനുള്ള അവാർഡ് കൃഷി മന്ത്രി വി.എസ് സുനിൽകുമാറിൽ നിന്ന് സാബു കാരാക്കോട് ഏറ്റുവാങ്ങുന്നു.


സംസ്ഥാന കോഓപ്പറേറ്റീവ് ബാങ്ക് പള്ളിക്കര ശാഖ സംഘടിപ്പിച്ച യൂത്ത് ലെവൽ കസ്റ്റമേഴ്‌സ് മീറ്റ് സംസ്ഥാന സഹകരണ ബാങ്ക് ജനറൽ മാനേജർ എ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു