ആലക്കോട്: നടുവിൽ പഞ്ചായത്തിലെ താറ്റിയാട്, പോത്തുകുണ്ട് മേഖലകളിൽ ആലക്കോട് എക്‌സൈസ് വിഭാഗം 155 ലിറ്റർ വാഷ് നശിപ്പിച്ചു. ആലക്കോട് റേഞ്ച് എക്‌സൈസ് പ്രിവന്റ്രീവ് ഓഫീസർ പി ആർ സജീവിന്റെ നേതൃത്വത്തിൽ ഗ്രേഡ് പ്രിവന്റ്രീവ് ഓഫീസർ രാജേഷ് ടി ആർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രഞ്ജിത്ത് കുമാർ വി എ, പ്രദീപ് എഫ് പി, ജോജൻ എന്നിവർ പങ്കെടുത്തു.