കാസർകോട്: ജില്ലയിലെ ഐ.എൻ.എൽ സ്ഥാപകരിലൊരാളും ഐ.എൻ.എൽ ജില്ലാ വൈസ് പ്രസിഡന്റുമായ കപ്പണ മുഹമ്മദ് കുഞ്ഞി (73) നിര്യാതനായി. ഐ.എൻ.എൽ മണ്ഡലം ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ ഗൾഫിലായിരുന്നു. പൊതുമരാമത്ത് കരാറുകാരനായും പ്രവർത്തിച്ചു. പരേതരായ കപ്പണ അബ്ദുല്ലയുടെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കൾ: മുംതാസ്, നസീമ, ജുവൈരിയ, റഹ്മത്ത്. മരുമക്കൾ: അസീസ് കോട്ടിക്കുളം, കെ.പി ഹമീദ്, ഇബ്രാഹിം, ശിഹാബ് പൂച്ചക്കാട്. സഹോദരങ്ങൾ: അബ്ദുൽറഹ്മാൻ, ലത്തീഫ്, അബൂബക്കർ, ആത്തിക, ഖദീജ, സുഹ്റാബി, മൈമൂന, വഹിദാബി.