ചീമേനി: ചീമേനി പൊലിസ് സ്റ്റേഷൻ ജനമൈത്രി പൊലിസിന്റെ ആഭിമുഖ്യത്തിൽ
കൂളിയാട് ഗവ. ഹൈസ്‌ക്കൂളിലെ പെൺകുട്ടികൾക്കായി സംഘടിപ്പിക്കുന്ന സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ ക്യാമ്പിന് തുടക്കമായി. സ്ത്രീകൾക്കും കുട്ടികൾക്കൾക്കുമെതിരെ വർദ്ധിച്ചു വരുന്ന അതിക്രമളെ ചെറുക്കാനുള്ള കായികവും മാനസികവുമായ കഴിവ് പെൺകുട്ടികളിൽ വളർത്തിയെടുക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. കയ്യൂർ -ചീമേനി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.വി ഗീത ഉദ്ഘാടനം ചെയ്തു. ചീമേനി പൊലിസ് സ്റ്റേഷൻ എസ് .ഐ. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സൈബർ രംഗത്തെ കുറ്റകൃത്യങ്ങൾ എന്ന വിഷയത്തിൽ കാസർകോട് സൈബർ സെൽ എ.എസ് ഐ രവീന്ദ്രനും സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള അതിക്രമം എന്ന വിഷയത്തിൽ ചീമേനിപൊലിസ് സ്റ്റേഷൻ എ.എസ് ഐ എം.വി. പ്രകാശനും ക്ളാസെടുത്തു. കാസർകോട് വനിത സെല്ലിലെ സി.പി.ഒ കെ പ്രസീത, സയിദ എന്നിവരാണ് കായികപരിശീലനത്തിന് നേതൃത്വം കൊടുക്കുന്നത്. ഹെഡ്മാസ്റ്റർ പി.ചന്ദ്രൻ ,പി, ടി. എ പ്രസിഡന്റ് കെ.ബാലകൃഷ്ണൻ ,ചീമേനി വനിത എസ്.ഐ എം രമണി, സി.ഷീന തുടങ്ങിയവർ പ്രസംഗിച്ചു.