കാഞ്ഞങ്ങാട്: കെ. മാധവൻ ഫൗണ്ടേഷൻ ദേശീയപാതയിൽ ചെമ്മട്ടംവയലിൽ നിർമ്മിച്ച ആസ്ഥാന മന്ദിരം ഗുരുവായൂർ സത്യാഗ്രഹ സ്മാരക മന്ദിരം 28ന് നാടിനുസമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ. മാധവൻ സ്മാരക പുരസ്‌കാരജേതാവും സി.പി.എം ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.
ഇന്നു രാവിലെ 10ന് ദുർഗാ ഹയർസെക്കൻഡറി സ്‌കൂൾ ഹാളിൽനടക്കുന്ന ഫൗണ്ടേഷൻ ജനറൽ ബോഡിയോഗം പരിപാടിക്ക് അന്തിമ രൂപം നൽകും. വൈകീട്ട് 4ന് ചെമ്മട്ടം വയലിൽ സ്മാരകമന്ദിര പരിസരത്ത് പ്രാദേശിക സംഘാടകസമിതിയോഗവും നടക്കുമെന്ന് ജനറൽ സെക്രട്ടറി ഡോ. സി. ബാലൻ അറിയിച്ചു