പയ്യന്നൂർ:കേരള ലളിതകലാ അക്കാഡമി പയ്യന്നൂരിൽ ആരംഭിക്കുന്ന ആർട്ട് ഗ്യാലറിയുടെ ഉദ്ഘാടനം 14ന് വൈകിട്ട് 3.30ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ നിർവ്വഹിക്കും. സി. കൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് പരി പ്രേക്ഷ്യം നടത്തും. ടി.വി. രാജേഷ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും.
പയ്യന്നൂർ നഗരസഭ വൈസ് ചെയർപേഴ്‌സൺ കെ.പി. ജ്യോതി, മെമ്പർമാരായ പി.പി. ദാമോദരൻ, വി. നന്ദകുമാർ രാഷ്ട്രീയ പാർടി പ്രതിനിധികളായ ടി.ഐ. മധുസൂദനൻ, എം. നാരായണൻകുട്ടി, എം. രാമകൃഷ്ണൻ,
കെ.ടി. സഹദുള്ള, പി.വി. ദാസൻ, സി.കെ. രമേശൻ, ടി.സി.വി. ബാലകൃഷ്ണൻ, പി. ജയൻ, എ.വി. തമ്പാൻ, ഇക്ബാൽ പോപ്പുലർ, ബി. സജിത് ലാൽ എന്നിവരും ആശംസകൾ
അർപ്പിക്കും. പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ: ശശി വട്ടക്കൊവ്വൽ സ്വാഗതം പറയും.

ആർട്ട് ഗ്യാലറിയിൽ സ്ഥിരം ചിത്രപ്രദർശനം ഉണ്ടായിരിക്കും.ഉദ്ഘാടനത്തോടനുബന്ധിച്ച് 14 ന് പയ്യന്നൂർ ഗാന്ധിപാർക്കിൽ സംഘടിപ്പിക്കുന്ന 50 കലാകാരന്മാരുടെ ഏകദിന ചിത്രകലാ ക്യാമ്പ് രാവിലെ 9.30ന് ആരംഭിക്കും. വാർത്താ സമ്മേളനത്തിൽ നഗരസഭാ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ, വി.ബാലൻ,എം. സഞ്ജീവൻ, പി.ഷിജിത്ത് എന്നിവർ പരിപാടികൾ വിശദീകരിച്ചു.