കൂത്തുപറമ്പ്: വലിയ വെളിച്ചം വ്യവസായ വളർച്ചാ കേന്ദ്രത്തിന് സമീപം കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികരായ അച്ഛനും മകനും പരിക്ക്.വലിയ വെളിച്ചത്തെ പുന്നയുള്ള പറമ്പത്ത് വീട്ടിൽ പൊയിലിൽ സുകുമാരൻ(44) മകൻ സി. സായൂജ് (13) എന്നിവർക്കാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം.
ചെറുവാഞ്ചേരി-വലിയ വെളിച്ചം റോഡിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിലേക്ക് ബൈക്ക് തിരിയുന്നതിനിടയിലായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. ഇരുവർക്കും കാലിനാണ് പരിക്ക്. സുകുമാരന് എട്ട് സ്റ്റിച്ചുണ്ട്. ഇരുവരും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.പ്രദേശത്ത് നേരത്തെയും നിരവധി പേർക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.