കാഞ്ഞങ്ങാട്: മടിയൻകൂലോം ക്ഷേത്ര പാലക ക്ഷേത്രത്തിലെ നാലുനാൾ നീണ്ടുനിൽക്കുന്ന പാട്ടുത്സവം ഇന്നു തുടങ്ങും. രാവിലെ 10 ന് കലശപൂജ, 5 ന് തായമ്പക, 5.30ന് തെയ്യംവരവ്, രാത്രി 8 ന് നൃത്തനൃത്യങ്ങൾ, 10 ന് പുറത്തെഴുന്നെള്ളത്ത്, കളം വരയ്ക്കൽ. നാളെ അടോട്ട് മുത്തേടത്ത് കുതിര് പഴയ ദേവസ്ഥാനം പാടാർ കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള കാഴ്ചവരവ്. 6 ന് നെരോത്ത് പെരട്ടൂർ കൂലോത്തു നിന്നും മുളവന്നൂർഭഗവതി ക്ഷേത്രത്തിൽ നിന്നും കല്ല്യാൺ മുച്ചിലോട്ടു നിന്നുമുള്ള തെയ്യം വരവ്. തെയ്യങ്ങളുടെ തിരിച്ചുപോക്കോടെ 16 ന് പാട്ടുത്സവം സമാപിക്കും.