നീലേശ്വരം: ചെറുവയലടുക്കം ചാമുണ്ഡേശ്വരി കാവ് ഒറ്റക്കോല മഹോത്സവം 15, 16 തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒറ്റക്കോല മഹോത്സവത്തിന് മുന്നോടിയായി നാളെ കുട്ടിക്കുന്ന് അയ്യപ്പക്ഷേത്ര പരിസരത്തു നിന്ന് കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും.
ഉച്ചയ്ക്ക് 12 ന് സോവനീർ പ്രകാശനം തന്ത്രി മേക്കാട്ടില്ലത്ത് കേശവ പട്ടേരി നിർവഹിക്കും.15 ന് വൈകുന്നേരം 6 മണിക്ക് കാവിൽ നിന്നും ദീപവും തിരിയും എഴുന്നള്ളിക്കും. രാത്രി 7 ന് തുടങ്ങൽ. തുടർന്ന് അന്നദാനം. 8.30 ന് ചെറുവയലടുക്കത്ത് ചാമുണ്ഡിയുടെ തോറ്റം പുറപ്പാട്. 9.30 ന് വിഷ്ണുമൂർത്തിയുടെ തോറ്റം പുറപ്പാട്. 11ന് മെഗാഷോ. പുലർച്ചെ നാലരക്ക് വിഷ്ണുമൂർത്തിയുടെ അഗ്‌നിപ്രവേശം. രാവിലെ 8.30 ന് ചെറുവയലടുക്കത്ത് ചാമുണ്ഡേശ്വരിയുടെയും ഗുളികന്റെയും പുറപ്പാട്. 11.30 മുതൽ അന്നദാനം. വി. സുധാകരൻ, പി. രാജൻ, എം. ബാലകൃഷ്ണൻ, യു. ശങ്കരൻ നായർ, എം. രാജേഷ്, വി. വിനോദ്, ജയപ്രകാശ് കിഴക്കനൊടി, എം. ചന്ദ്രൻ പണിക്കർ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
ഇന്ന്...
നീലേശ്വരം കരുവാച്ചേരി ഹൈവേ പള്ളിക്ക് സമീപം: കെ.ഇ.എൻ. സലഫി ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ ഖുർആൻ പഠനസംഗമം 9 മണി മുതൽ