മട്ടന്നൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മട്ടന്നൂർ ഉപജില്ലാ സമ്മേളനം പാലോട്ടുപളളി എൻ.ഐ.എസ്. എൽ. പി സ്കൂളിൽ നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ മട്ടന്നൂർ ഉപജില്ലാ പ്രസിഡന്റ് എ.വി.സഹീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സുനിൽകുമാർ അനുമോദനം നിർവഹിച്ചു.
ജില്ലാ പ്രസിഡന്റ് കെ.രമേശൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.പ്രസാദൻ, കെ.പവിത്രൻ, പി.എം. ജയശ്രീ, പി.ബേബി മനോജ, കെ.രാജേഷ്, എം.ദാമോദരൻ, ജയചന്ദ്രൻ, വി.കുഞ്ഞനന്തൻ, കെ.ശ്രീകാന്ത്, സി.വി.പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം കണ്ണൂർ ഡയറ്റ് സീനിയർ ലക്റച്ചർ ഡോ.കെ.പി.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. കെ.ശ്യാം സുന്ദർ അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന നിർവാഹക സമിതി അംഗം ആർ.കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കെ.സി.മുനീർ അദ്ധ്യക്ഷത വഹിച്ചു. കെ.തങ്കമണി, പി.എം.സുനിത എന്നിവർ പ്രസംഗിച്ചു.