അഴീക്കോട് :മയിലാടത്തടം സുബ്രഹ്മണ്യസ്വാമി കോവിലിലെ ഈ വർഷത്തെ ആണ്ടിയൂട്ട് പൂജാ മഹോത്സവം ജനുവരി 16, 17 തിയതികളിൽ നടക്കും. 13,14,15 തിയതികളിൽ കാവടി സഞ്ചാരം. 16ന് രാവിലെ 6 മണിക്ക് ഗണപതി ഹോമം, വിശേഷാൽ പൂജ. വൈകുന്നേരം 6 മണിക്ക് ദീപാരാധന, 9 മണിക്ക് തണ്ണീലമൃത് പൂജ, കാവടി നൃത്തം.17 ന് രാവിലെ അഭിഷേകം, നാഗത്തിന് പായസനിവേദ്യം.12 മണിക്ക് അന്നപൂജ തുടർന്ന് ആണ്ടിയൂട്ട്.

പട്ടിണി മാർച്ച് നടത്തി

വളപട്ടണം: ശമ്പള പരിഷ്കരണ കുടിശിക നൽകുക, മുടങ്ങിക്കിടക്കുന്ന വേതനം ഉടൻ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഫൈബർ ഫോം തൊഴിലാളികളും കുടുബാംഗങ്ങളും കമ്പനി ചെയർമാന്റെ സ്ഥാപനമായ സിററി സെൻററിലേക്ക് പട്ടണി മാർച്ച് നടത്തി. എൽ.വി.മുഹമ്മദ്, അഡ്വ.കസ്തൂരി ദേവൻ, എം.കെ.രവീന്ദ്രൻ, കെ.എം. താജുദീൻ, വി.വി.രമണി, ചഞ്ചലാക്ഷി, എം.ദിനേശ് ബാബു, സി.വി.അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. സിറ്റി സെന്ററിൽ നടന്ന പൊതുയോഗം: എൽ.വി.മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ സി.ഐ.ടി.യു സംസ്ഥാന സിക്രട്ടറി കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്തു ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ, അഡ്വ.കസ്തൂരി ദേവൻ, എം.കെ.രവീന്ദ്രൻ, കാടൻ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു കെ.എം. താജുദ്ദീൻ സ്വാഗതവും പി.പ്രമോദ് നന്ദിയും പറഞ്ഞു

എസ്. വൈ. എസ്. പദയാത്ര നടത്തി

വളപട്ടണം: ഫെബ്രുവരി രണ്ടിന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിക്കുന്ന യുവജന റാലിയുടെ ഭാഗമായി വളപട്ടണം സർക്കിൾ ടീം ഒലീവ് പദയാത്ര നടത്തി. കക്കുളങ്കര മഖാം സിയാറത്തോടെ ആരംഭിച്ച പദയാത്ര മന്ന വഴി ടോൾ ബൂത്ത് ജംഗ്ഷനിൽ സമാപിച്ചു. സ്വീകരണയോഗങ്ങളിൽ ടി.പി. റിയാസ് കൊല്ലറത്തിക്കൽ, മുഹമ്മദ് ഷാഫി പാലോട്ട് വയൽ, എം.ഫഹദ് എന്നിവർ പ്രസംഗിച്ചു. പദയാത്രയ്‌ക്ക്‌ എ.പി അബ്ദുൽ സത്താർ ഹാജി, സയ്യിദ് ഉബൈദ് നൂറാനി, ഐ.പി.ജലാൽ, സി. പി. ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.