തലശ്ശേരി:അയിത്തോച്ചാടനത്തിനെതിരായ പ്രചരണാർത്ഥം മഹാത്മ ഗാന്ധി തലശ്ശേരി സന്ദർശിച്ചതിന്റെ എൺപത്തിയഞ്ചാം വാർഷികം 13 ന് നടക്കും. കാലത്ത് 10 മണിക്ക് കെ. മുരളീധരൻ എം. പിയുടെ
നേതൃത്വത്തിൽ തലശ്ശേരി റെയിൽവെ സ്റ്റേഷൻ പരിസരത്ത് ഗാന്ധിജിയുടെ ഛായാപടത്തിന് മുമ്പിൽ പുഷ്പാർച്ചനയും സമൂഹപ്രാർത്ഥനയും നടത്തും 12.30 ന് കുയ്യാലി കോമത്ത് പാറയിലെ എസ്. സി കോളനിയിലെ
താമസക്കാരുമായി എം. പി കൂടിക്കാഴ്ച നടത്തും. തുടർന്ന് സമൂഹ സദ്യയും ഉണ്ടായിരിക്കും.
ഉച്ചയ്ക്ക് 1.30 ന് ഗാന്ധിജി തലശ്ശേരി സന്ദർശനത്തിൽ അന്ന് താമസിച്ചിരുന്ന തിരുവങ്ങാട്ശ്രീ രാമസ്വാമി ക്ഷേത്രത്തിനുസമീപത്തെ ഇടവലത്ത് വീട്ടിൽ ഓർമ്മ പുതുക്കൽ ചടങ്ങും നടക്കും. അന്ന് പ്രസിദ്ധീകരിച്ച
പത്രത്തിന്റെ കോപ്പി കെ. മുരളീധരൻ എം. പി ഡോ.ബാബു രവീന്ദ്രന് കൈമാറും.
സ്വാതന്ത്രസമര കാലഘട്ടത്തിൽ രാജ്യത്താകമാനം നടത്തിക്കൊണ്ടിരിക്കുന്ന പര്യടനത്തിന്റെ ഭാഗമാണ് 1934 ജനുവരി 13 ന് ഗാന്ധിജി തലശ്ശേരിയിലെത്തിയത്.
വാർത്താസമ്മേളനത്തിൽ എം. പി അരവിന്ദാക്ഷൻ, വി. രാധാകൃഷ്ണൻ ,മണ്ണയാട് ബാലകൃഷ്ണൻ, അഡ്വ. സി. ടി സജിത്ത്, വി. സി പ്രസാദ് പങ്കെടുത്തു.

മട്ടന്നൂർ പാലോട്ടുപള്ളിയിൽ പൈപ്പ് പൊട്ടി വെള്ളം റോഡിലെ ഒഴുകുന്നു

എൻ.വി.നയനക്ക് ഒന്നാം സ്ഥാനം
തലശ്ശേരി: തമിഴ്‌നാട് കാരക്കുടി അളഗപ്പ യൂണിവേർസിറ്റിയിൽ നടന്ന ദക്ഷിണേന്ത്യൻ യൂത്ത് വെസ്റ്റിവലിൽ കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടിയ എൻ.വി.നയന .തലശ്ശേരി കൊളശ്ശേരിയിലെ പരേതനായ എം.രാധാകൃഷ്ണന്റേയും, എൻ.വി.രാധികയുടേയും മകളാണ് ബാംഗ്‌ളൂരിലെ രേവാ യൂണിവേർസിറ്റിയിൽ മാസ്റ്റർ പർഫോമിംഗ് ആർട്‌സ് അവസാന വർഷ വിദ്യാർത്ഥിനിയായ നയന.


വഴിതെറ്റിയെത്തിയ രാധികാ റാണിയെ ബന്ധുക്കൾ ഏറ്റുവാങ്ങി
തലശ്ശേരി:ഉത്തർ പ്രദേശിലെ ഗോരക് പൂരിൽ നിന്നും വഴിതെറ്റി കണ്ണൂരിലും പിന്നീട് നിയമവഴിയിലൂടെ തലശ്ശേരിയിലെ മഹിളാമന്ദിരത്തിലും എത്തപ്പെട്ട രാധികറാണിയെ(21) ബന്ധുക്കളെത്തി ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി.ഉത്തർപ്രദേശിലെ ഘോര ക്പൂർ ജില്ല ഭൂപ് ഗഡ് പോലീസ് പരിധിയിലാണ് രാധികാ റാണിയുടെ വീട്. നേരിയ മാനസീക അസ്വാസ്ഥ്യമുള്ള യുവതിയെ നാല് മാസം മുൻപാണ് നാട്ടിൽ നിന്നും 'കാണാതായത് തീവണ്ടിയിൽ എത്തി കണ്ണൂർ റെയിൽവെസ്റ്റേഷനിൽ ഇറങ്ങിയ രാധികയെ വനിത പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലീഗൽ സർവ്വീസ് അതോറിറ്റി ചെയർമാൻ സി.സുരേഷ് കുമാറിന്റെ നിർദേശപ്രകാരം തലശ്ശേരി എരഞ്ഞോളിയിലെ മഹിളാമന്ദിരത്തിൽ ഇവരെ എത്തിക്കുകയായിരുന്നു..
തുടർന്ന് പാരാലീഗൽ വളണ്ടിയർ എൻ. ഭാർഗ്ഗവൻ നമ്പ്യാർ മഹിള മന്ദിരത്തിലെത്തി കുട്ടിയുടെ വിവരങ്ങൾ ശേഖരിക്കുകയും യു. പി സ്വദേശിനിയാണെന്ന് തിരിച്ചറിയുകയുമായിരുന്നു. ഗൊരക്പൂർ പൊലീസ് സ്‌റ്റേഷനുമായിബന്ധപ്പെട്ട് ബൂപ്ഘഡ് ഗ്രാമത്തിലാണ് യുവതിയെന്ന് മനസിലാക്കി അവിടുത്തെ പോലീസ് സ്‌റ്റേഷൻ വഴി രക്ഷിതാക്കളെ ബന്ധപ്പെടുകയായിരുന്നു. തിരിച്ചറിയൽ രേഖയും സ്‌കൂൾ സർട്ടിഫിക്കറ്റും കുടുംബ ഫോട്ടോയും രക്ഷിതാക്കൾ ഹാജരാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് രാധികയെ ഏറ്റുവാങ്ങാൻ വഴിയൊരുങ്ങിയത് .പിതാവ് നീരലാലും സഹോദരൻ പ്രമോദുമാണ് യുവതിയെ ഏറ്റുവാങ്ങിയത്. മഹിളാമന്ദിരം സൂപ്രണ്ട് കെ.കെ.ബിന്ദുവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു കൈമാറിയത്.



പാലിയേറ്റീവ് ദിന സ്‌നേഹ സംഗമവും പുരസ്‌കാര സമർപ്പണവും

മാഹി: കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി ഫോർ പെയിൻ ആന്റ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിന സ്‌നേഹസംഗമവും 'കാരുണ്യ സ്പർശം' പുരസ്‌കാര സമർപ്പണവും 15ന് ഉച്ചക്ക് 2.30 ന് നടക്കും.
സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് പ്രസിഡന്റ് എം.പി.ശിവദാസിന്റെ അദ്ധ്യക്ഷതയിൽ ഡോ: വി.രാമചന്ദ്രൻ എം.എൽ.എ.ഉദ്ഘാടനം ചെയ്യും. സ്‌പെഷ്യൽ സപ്ലിമെന്റിന്റെ പ്രകാശനവും, മുഖ്യഭാഷണവും റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ അമൻ ശർമ്മ നിർവ്വഹിക്കും. ഡോ: ഭാസ്‌ക്കരൻകാരായി ഏറ്റുവാങ്ങും. ഡോ: വി.ഇദ്രീസ് പുരസ്‌ക്കാരം ഏറ്റുവാങ്ങി പാലിയേറ്റീവ് ദിന ഭാഷണം നടത്തും. രോഗികൾക്ക് സ്‌നേ ഹോപഹാര സമർപ്പണവും നടക്കും. റീജേഷ് രാജൻ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് എം.പി.ശിവദാസൻ, ജനറൽ സെക്രട്ടരി കെ.വത്സകുമാർ, എൻ.ഹരിദാസ്, കെ.രതി, പി.പി. ഇന്ദിര എന്നിവർ സംബന്ധിച്ചു.


ചിത്ര പ്രദർശനവും, പുസ്തക പ്രകാശനവും

തലശ്ശേരി: ആറ് കലാകാരൻമാരുടെ കൂട്ടായ്മ ഒരുക്കിയ ചിത്ര പ്രദർശനവും,
കെ. ആർ സീമയുടെ ( കണ്ണൂർ വാരം) കവിതാസമാഹാരമായ 'നോവുകൾ, എന്ന പുസ്തകത്തിന്റെ പ്രകാശനവും ലളിത കലാ അക്കാദമി തിരുവങ്ങാട് ആർട്ട് ഗ്യാലറിയിൽ പ്രശസ്ത ചിത്രകാരൻ കെ. കെ മാരാർ ഉദ്ഘാടനം ചെയ്തു. പ്രശാന്ത് ഒളവിലവും, അദ്ധ്യക്ഷൻ . പ്രതീപ് പൊയിലൂർ അദ്ധ്യക്ഷത വഹിച്ചു. . പ്രശാന്ത് ഒളവിലം, കെ.ആർ. സീമ സംസാരിച്ചു.. ചിത്ര പ്രദർശനം 15 വരെ തുടരും.

ചിത്രവിവരണം: തിരുവങ്ങാട് ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനം കെ.കെ.മാരാർ ഉൽഘാടനം ചെയ്യുന്നു



ആയില്യം ഉത്സവം ഇന്ന്
ന്യൂ മാഹി:പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ ആയില്യം ഉത്സവം ജനുവരി 12 ന് നടക്കും. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ അഖണ്ഡനാമസങ്കീർത്തനം , ഉച്ചക്ക് 12ന് നാഗപൂജ , പാലും പഴവും നിവേദ്യം , മുട്ടസമർപ്പണം എന്നീ വിശേഷ വഴിപാടുകൾ , ഉച്ചക്ക് 1മണിക്ക് അന്നദാനം , വൈകുന്നേരം ദീപാരാധനക്ക് ശേഷം സമൂഹപ്രാർത്ഥന . രാത്രി 8 ന് അത്താഴപൂജ.


വിവരാവകാശ ശില്പശാല
ഇരിട്ടി : ഇരിട്ടി ജനകീയ പ്രതികരണവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിവരാവകാശ ശില്പശാല വിവരാവകാശ പ്രവർത്തകൻ പത്മൻ കോഴൂർ ഉദ്ഘാടനം ചെയ്തു, ബാബു ശങ്കരമംഗലം, അഡ്വ.മാത്യു ആറ്റിൻകര, കഞ്ഞികൃഷ്ണൻ മാലൂർ, എ.എൻ സുകുമാരൻ, രാജി അരവിന്ദ്, ജാനി ഖാൻ എന്നിവർ പ്രസംഗിച്ചു ചടങ്ങിൽ വച്ച് പൊതുപ്രവർത്തകരെയും വൃദ്ധജനങ്ങളെയും ആദരിച്ചു.


അദ്ധ്യാപക നിയമനം
ചെറുപുഴ: വയക്കര ഗവ. ഹയർ സെക്ക്ന്ററി സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇക്കണോമിക്‌സ് സീനിയർ അദ്ധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച 13ന് 11ന്.

എ.കെ.എസ്.ടി.യു ജില്ല പ്രസിഡന്റ് എം.സജീവൻ, ജില്ല സെക്രട്ടറി എം.സുനിൽകുമാർ