പാനൂർ: കെ.പി.എ റഹിം പടർന്നു പന്തലിച്ച നന്മയുടെ ആൽമരം പോലെയായിരുന്നെന്ന് പ്രശസ്ത സാഹിത്യകാരൻ ഇ.എം. ഹാഷിം പറഞ്ഞു. ലളിതജീവിതം പ്രായോഗികമാക്കിയ അദ്ദേഹം സത്യം വിളിച്ചുപറയുന്നതിൽ എന്നും ധീരതകാണിച്ചിരുന്നു. പി.ആർ ലൈബ്രറിയുടെയും പ്രിസം പാനൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ.പി.എ റഹിം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുൻ മന്ത്രി കെ.പി മോഹനൻ അധ്യക്ഷത വഹിച്ചു. പാട്യം വിശ്വനാഥ്‌, രാജു കാട്ടുപുനം സംസാരിച്ചു. വി.പി ചാത്തു സ്വാഗതവും കെ. കുമാരൻ നന്ദിയും പറഞ്ഞു.