ആലക്കോട്: പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയംതട്ടിൽ എത്തുന്ന ടൂറിസ്റ്റുകൾക്കായി പ്രവർത്തിച്ചുവന്ന വ്യാജവാറ്റുകേന്ദ്രം റെയ്ഡ് നടത്തി വാഷും വാറ്റുപകരണങ്ങളും പിടികൂടി. ആലക്കോട് റേഞ്ച് എക്‌സൈസ് പ്രിവന്റ്രീവ് ഓഫീസർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ പാലക്കയംതട്ടിനടുത്തുള്ള കോട്ടയംതട്ടിൽ നടത്തിയ റെയ്ഡിലാണ് തോട്ടുചാലിൽ പ്രവർത്തിച്ചുവന്ന വാറ്റുകേന്ദ്രം കണ്ടെത്തിയത്. 115 ലിറ്റർ വാഷും പാത്രങ്ങളും പിടിച്ചെടുത്തു.