പയ്യന്നൂർ: പ്രസിദ്ധ ജ്യോതിഷ, സംസ്‌കൃത പണ്ഡിതനായിരുന്ന അച്ചം വീട്ടിൽ നാരായണപ്പൊതുവാളുടെ നാലാം ചരമവാർഷികം അച്ചം വീട്ടിൽ എഴുത്തച്ഛൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈശാവാസ്യത്തിൽ ആചരിച്ചു.
രാവിലെ നടന്ന സംസ്‌കൃത വിദ്വൽ സദസ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.അദ്ധ്യക്ഷത വഹിച്ചു.സ്വാമി സാധുവിനോദൻ അനുഗ്രഹഭാഷണം നടത്തി. വിദ്വാൻ പഞ്ചഭാസ്‌കര ഭട്ട് , ഡോ: ശ്യാമള ജനാർദ്ദനൻ ,ഡോ: സി.ലക്ഷ്മി , ഡോ: എ.പി.അനു , ഡോ: ഇ.കെ.ഗോവിന്ദ രാജവർമ്മ തുടങ്ങിയവർ സംസാരിച്ചു. ഡോ :കെ.കെ.സോമശേഖരൻ സ്വാഗതവും ഡോ: കെ.കെ.ശിവദാസൻ നന്ദിയും പറഞ്ഞു. തുടർന്ന് ഭക്തിഗാന സുധ നടന്നു. വൈകീട്ട് നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി.ജനറൽസെക്രട്ടറി വി.എ. നാരായണന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. വൈ. സുധീർ കുമാർ ഷെട്ടിക്ക് മുൻ ഡി.ജി.പി.ഡോ: ടി.പി.സെൻ കുമാർ ഭഗീരഥാ അവാർഡ് സമ്മാനിച്ചു.എ.ജി.സി.ബഷീർ, വി.നാരായണൻ, കെ.രഞ്ജിത്ത്, റവ.സാജു ബെഞ്ചമിൻ തുടങ്ങിയവർ സംസാരിച്ചു. അഡ്വ: മനോജ് കുമാർ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. അഡ്വ: ഡി.കെ.ഗോപിനാഥ് സ്വാഗതവും ഡോ: കെ.കെ.ശ്രീനിവാസൻ നന്ദിയും പറഞ്ഞു.