മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. ഇന്നലെ 5.30 ന് മസ്ക്കറ്റിൽ നിന്നെത്തിയ ഗോ എയർ വിമാനത്തിൽ എത്തിയ നാദാപുരം സ്വദേശി മുഹമ്മദ് ഷാൻ (21) എന്നയാളിൽ നിന്നാണ് സ്വർണം പിടികൂടിയത്. പെയ്സ്റ്റ് രൂപത്തിൽ നാല് കാപ്സ്യൂളിലാണ് കടത്താൻ ശ്രമിച്ചത്. രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു. അസിസ്റ്റന്റ് കമ്മിഷണർ മധുസൂദനൻ ഭട്ട്, വി.പി ബാബു, രാജു നികുന്ന്, ദിലീപ് കാസുൽ, പ്രകാശൻ, ഹബീബ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വിശദമായി ചോദ്യംചെയ്ത് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.