കാഞ്ഞങ്ങാട്: പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ സമരം ചെയ്ത ജെ.എൻ.യു, അലിഗർ, ജാമിയ മില്ലിയ ഉൾപ്പെടെ രാജ്യത്തെ സർവ്വകലാശാല വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കുകയും കള്ളക്കേസുകളെടുക്കുകയും ചെയ്ത പൊലീസ് അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സി.എച്ച്. മുഹമ്മദ്കോയ സ്മാരക എജ്യുക്കേഷൻ സൊസൈറ്റി യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പൗരത്വനിയമ ഭേദഗതിക്കും പൗരത്വ പട്ടികയ്ക്കുമെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭ സമരങ്ങളോട് യോഗം ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
ചെയർമാൻ എം.ബി.എം. അഷറഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അബ്ദുല്ലക്കുഞ്ഞി, സി. കുഞ്ഞബ്ദുള്ള പാലക്കി, കെ .അബ്ദുൾഖാദർ, സി. മുഹമ്മദ്കുഞ്ഞി, കെ. കുഞ്ഞിമൊയ്തീൻ, ഹസ്സൻഹാജി കൊത്തിക്കാൽ, സി.യൂസഫ്ഹാജി, എ.ഹമീദ്ഹാജി, ടി.മുഹമ്മദ് അസ്ലം, ബി.എം.മുഹമ്മദ്കുഞ്ഞി, പി.എം.ഹസ്സൻഹാജി, പി.എം.കുഞ്ഞബ്ദുളള ഹാജി, സുറൂർ മൊയ്തുഹാജി, പി.പി.കുഞ്ഞബ്ദുള്ള, തെരുവത്ത് മൂസ ഹാജി, സി.എം.ഖാദർഹാജി, തായൽ അബ്ദുൾറഹിമാൻ ഹാജി, സി.ഹംസ പാലക്കി, എ.അബ്ദുല്ല, പാറക്കാട് മുഹമ്മദ്ഹാജി എന്നിവർ പ്രസംഗിച്ചു.