കൂത്തുപറമ്പ്: ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. കൂത്തുപറമ്പ് ബ്ളോക്കിന് കീഴിൽ വീട് നിർമ്മിച്ച 360 കുടുംബങ്ങളാണ് സംഗമത്തിൽ പങ്കാളികളായത്. മന്ത്രി കെ.കെ.ശൈലജ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.ബ്ളോക്ക് പഞ്ചായത്ത് ഫണ്ടിൽ ഉൾപ്പെടുത്തി അംഗ പരിമിതർക്ക് നൽകുന്ന മുച്ചക്ര വാഹനങ്ങളുടെ താക്കോൽദാനവും 108 ആംബുലൻസിന്റെ ഉദ്ഘാടനവും മന്ത്രി നിർേഹിച്ചു. വീട് നിർമ്മാണത്തിന് വേണ്ടി സൗജന്യമായി സ്ഥലം നൽകിയവരെ മന്ത്രി അനുമോദിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകൻ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ഷീല, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. ഷബ്ന, പി.പ്രസീത, യു.പി.ശോഭ, കെ.സുരേഷ് ബാബു, ബി.ഡി.ഒ. പി.ബീബീന, കെ.എം.രാമകൃഷ്ണൻ, വി.കെ.ദിലീപ്, ടി.ജെ. അരുൺ, എ.വി.ബാലൻ എന്നിവർ പ്രസംഗിച്ചു.