കാഞ്ഞങ്ങാട്: മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ പാട്ടുത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിനകത്തെ പാട്ടുപുരയിൽ വർണ്ണാഭമായ കളമെഴുത്തും കളംപാട്ടും. നാലു ദിവസങ്ങളിലായി യഥാക്രമം കാളരാത്രി, ക്ഷേത്ര പാലകൻ വീണ്ടും കാളരാത്രി, നാഗം എന്നീ ദേവതാ രൂപങ്ങളാണ് കളമിടുന്നത്. തെയ്യംപാടി നമ്പ്യാർ സമുദായത്തിൽ പെട്ടവരാണ് കളമെഴുത്തും പാട്ടും നടത്തുന്നത് .

ഇരിട്ടി പുന്നാട്ടെ പ്രകാശൻ നമ്പ്യാർ, രഞ്ജിത്ത് നമ്പ്യാർ, ദാമോദരൻ നമ്പ്യാർ എന്നിവരാണ് ഇക്കുറി ചടങ്ങുകൾ നിർവഹിക്കുന്നത്. നാലാം ദിവസം രാത്രിയിലെ കളത്തിലരി ചടങ്ങോടെ പാട്ടുത്സവം സമാപിക്കും .