മാടായി: ജീവിതഗന്ധിയല്ലാത്തതും കാലഹരണപ്പെട്ടതും ആയ ഉത്തരാധുനിക സിദ്ധാന്തങ്ങൾ സർവകലാശാല സിലബസിൽ നിന്ന് ഒഴിവാക്കാൻ വിദ്യാർത്ഥികൾ സമ്മർദ്ദം ചെലുത്തണമെന്ന് പ്രശസ്ത നിരൂപകൻ ഡോ.വി. സി. ശ്രീജൻ പറഞ്ഞു മാടായി കോഓപ്പറേറ്റീവ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് മലയാള വിഭാഗത്തിന്റെ അഭിമുഖ്യത്തിൽ നടന്ന സത്യാനന്തര കാല സാഹിത്യസിദ്ധാന്തങ്ങൾ എന്ന സെമിനാറിൽ വിഷയം അവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇ. ടി. അശ്വതിയുടെ ഉത്തരാധുനിക കവിതകളിലെ കാല്പനികത എന്ന പുസ്തകം ഡോ..വി സി ശ്രീജൻ
പ്രിൻസിപ്പൽ ഡോ.. എൻ പത്മനാഭന് നൽകി പ്രകാശനം ചെയ്തു.
വിദ്യാർത്ഥികൾ തയ്യാറാക്കിയ അക്ഷരം മാസിക പി കെ ശ്യാം സുന്ദർ കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഇ എസ് ലതയ്‌ക്ക് നൽകി പ്രകാശനം ചെയ്തു. കണ്ണൂർ സർവകലാശാല മുൻ രജിസ്ട്രാർ ഡോ. ബാലചന്ദ്രൻ കീഴോത്ത് അദ്ധ്യക്ഷതവഹിച്ചു. മലയാളം വിഭാഗം അദ്ധ്യക്ഷ ഡോ പി സുജാത,
ഡോ. സ്വപ്ന ആന്റണി, ഡോ. കെ. വി. സിന്ധു, കെ വി ജൈനമോൾ, സി. കെ. മുബീന, എം.വി.ഹരിത, എൻ കെ സൽമത്ത് എന്നിവർ പ്രസംഗിച്ചു

ഫോട്ടോ ക്യാപ്ഷൻ

മാടായി കോഓപ്പറേറ്റീവ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് മലയാള വിഭാഗത്തിന്റെ അഭിമുഖ്യത്തിൽ നടന്ന സെമിനാർ ഡോ.. വി.സി. ശ്രീജൻ ഉദ്ഘാടനം ചെയ്യുന്നു