ഉദുമ: ഉദുമ, പള്ളിക്കര, ചെമ്മനാട് പഞ്ചായത്തുകളിലെ വ്യാപാരികളുടെ ഉന്നമനത്തിനായി പാലക്കുന്നിൽ പുതുതായി രൂപീകരിച്ച ഉദുമ വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘം കെ.വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി സുരേഷ് അധ്യക്ഷത വഹിച്ചു. മധു മുതിയക്കാൽ, വി.ആർ ഗംഗാധരൻ, എച്ച്. മുഹമ്മദ്, ലിജി അബൂബക്കർ, ശശിധരൻ കൈരളി, ഹസ്യ പള്ളിക്കര എന്നിവർ പ്രസംഗിച്ചു. ജഗദീശൻ സ്വാഗതവും ദിവാകരൻ നന്ദിയും പറഞ്ഞു.