കാഞ്ഞങ്ങാട്: പാർലമെന്റ് പാസാക്കിയ പൗരത്വ ബില്ലിനെതിരെ അജാനൂർ പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയം പാസാക്കി. പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരൻ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അനിത ഗംഗാധരൻ, മെമ്പർമാരായ എം. വി.രാഘവൻ, ടി. മാധവൻ, കെ. മോഹനൻ, ബഷീർ വെള്ളിക്കോത്ത്, പി. നസീമ, പി.എ ശകുന്തള, ഹമീദ് ചേരക്കടത്ത് എന്നിവർ പ്രസംഗിച്ചു. 23 അംഗ ഭരണസമിതിയിൽ 4 ബി.ജെ.പി. അംഗങ്ങൾ പ്രമേയത്തിനെ എതിർത്തു.